ചണ്ഡീഗഡ്: പഞ്ചാബില്‍ ആറുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 98 ആയി. പുതുതായി 120 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 3952 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമൃത് സര്‍, ലുദിയാന, കപുര്‍ത്തല എന്നിവിടങ്ങളിലാണ് ഇന്ന് മരണങ്ങളഅ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 15 മുതല്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 812 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍ ഡല്‍ഹി, ഗുര്‍ഗാണ്‍ എന്നിവിടങ്ങില്‍ നിന്ന് എത്തിയവരാണ്. 42 പേര്‍ കൂടി രോഗവിമുക്തി നേടി. ഇതോടെ കൊവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 2678 ആയി. 1176 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അമൃത് സറിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. 754 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.
പഞ്ചാബില്‍ കൊവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു - punjab covid deaths
ചികിത്സയിലുള്ളവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇതുവരെ 235700 സാമ്പിളുകള്‍ പരിശോധിച്ചു
punjab
ജലന്ധറിൽ 536, ലുധിയാനയിൽ 496, മൊഹാലിയിൽ 213, പട്യാലയിൽ 206, സംഗ്രൂരിൽ 204, തർ തരാനിൽ 180, ഗുരുദാസ്പൂരിൽ 176, പത്താൻകോട്ടിൽ 167, ഹോഷിയാർപൂരിൽ 155, എസ്.ബി.എസ് നഗർ 121, 94, ഫത്തേഗഢ് 94, ഫത്തേഹ്ഗര്‍ഹ് സാഹിബ് 87, രൂപ്നഗര്‍ 84, മുക്തസര്‍ 79, മോഗ 75, ഭതിന്‍ഡ 64, ഫിറോസ്പൂര്‍ 62, കപൂര്‍ത്തല 62, ഫസീല്‍ക്ക 55, മന്‍സ 39, ബര്‍ണാല 43 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ചികിത്സയിലുള്ളവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇതുവരെ 235700 സാമ്പിളുകള്‍ പരിശോധിച്ചു.