കേരളം

kerala

ETV Bharat / briefs

പബ്ജി ഇനി ആറു മണിക്കൂർ മാത്രം - പബ്ജി

ഏറെ നേരം കളിക്കുന്നത് മാനസികമായും ശാരിരീകമായും പ്രതികൂലമായി ബാധിക്കുന്നു എന്ന വിമർശനം ഏറെ വരികയാണ്. തുടർന്ന് നിരവധി സ്ഥലങ്ങളിൽ ഗെയിം നിരോധിച്ചിരുന്നു

പബ്ജി ഇനി ആറു മണിക്കൂർ മാത്രം

By

Published : Mar 23, 2019, 9:58 AM IST


നിരന്തരം വിമർശനം വന്നതിന് പിന്നാലെ ആറു മണിക്കൂറിൽ കൂടുതൽ പബ്ജി ഗെയിം കളിക്കാൻ ഇന്ത്യക്കാർക്ക് മാത്രം വിലക്കു വരുന്നതായി റിപ്പോർട്ട്.

ഇപ്പോൾ രണ്ട് മണിക്കൂറിൽ കൂടുതൽ പബ്ജി കളിച്ചാൽ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും.
പിന്നീട് നാല് മണിക്കൂറിന് ശേഷം പരമാവധി പരിധി എത്തുന്നു എന്ന് സന്ദേശം ലഭിക്കും.

ആറ് മണിക്കൂറിന് ശേഷം കളിക്കാർക്ക് ‘ഹെൽത്ത് റിമൈന്‍റർ’ എന്ന പേരിലുള്ള പോപ്പ് അപ്പ് സന്ദേശം ലഭിച്ച് തുടർന്ന് കളിക്കാൻ സാധിക്കാതെ വരും.
ആറ് മണിക്കൂർ കളിച്ചവർക്ക് 24 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം.

പബ്ജി കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു എന്ന് വിമർശനം പലയിടത്തും വന്നിരുന്നു. പിന്നാലെ ചൈനയിൽ 13 വയസിൽ താഴെയുള്ള കുട്ടികൾ പബ്ജി കളിക്കുന്നത് വിലക്കിയിരുന്നു.

മാനസികമായും ശാരീരികമായും കുട്ടികളേയും മുതിർന്നവരേയും പ്രതികൂലമായി ബാധിക്കുന്നു എന്ന വിമർശനം ഏറെ വരികയാണ്.
ഗുജറാത്തിൽ രാജ്‌കോട്ടില്‍ പബ്ജിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയുംപബ്ജി കളിച്ചതിന് പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതില്‍ ബിരുദ വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു.

ABOUT THE AUTHOR

...view details