കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ വെച്ച് നടക്കും. കൊവിഡ് കാരണം മാറ്റിവെച്ച ലീഗിലെ 20 മത്സരങ്ങള്‍ക്കാണ് യുഎഇ ആതിഥേയത്വം വഹിക്കുക. പാകിസ്ഥന്‍ ക്രിക്കറ്റ് ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
നേരത്തെ കറാച്ചിയില്‍ വെച്ച് ജൂണ്‍ ഒന്ന് മുതല്‍ 20 വരെയുള്ള ജാലകത്തില്‍ ലീഗിന്‍റെ ഈ സീസണ്‍ പൂര്‍ത്തിയാക്കാനാണ് നീക്കം നടന്നത്. എന്നാല്‍ കൊവിഡ് സാഹചര്യങ്ങള്‍ വഷളായതിനെ തുടര്‍ന്ന് ഇതില്‍ നിന്നും ബോര്‍ഡ് പിന്‍മാറി. ബാബര്‍ അസമിന്‍റെ നേതൃത്വത്തിലുള്ള കറാച്ചി കിങ്‌സാണ് നിലവില്‍ ലീഗിലെ ചാമ്പ്യന്‍മാര്‍. കറാച്ചി കിങ്‌സ് ഉള്‍പ്പെടെ ആറ് ടീമുകളാണ് ലീഗിന്‍റെ ഭാഗമാവുന്നത്.