തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (പിഎസ്‌സി) നേരത്തെ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു. ഫെബ്രുവരി 18 വരെയുള്ള അഭിമുഖങ്ങളാണ് മാറ്റി വച്ചത്. ഫെബ്രുവരി 1 മുതല്‍ 19 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ മാറ്റി വച്ച വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേക്കള്ള പരീക്ഷ ഫെബ്രുവരി നാലിന് തന്നെ നടക്കും.
കൊവിഡ് വ്യാപനം: പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി - കൊവിഡ് വ്യാപനം പിഎസ്‌സി പരീക്ഷ മാറ്റി
ഫെബ്രുവരി 1 മുതല്‍ 19 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളും ഫെബ്രുവരി 18 വരെയുള്ള അഭിമുഖങ്ങളുമാണ് മാറ്റി വച്ചത്
ഫെബ്രുവരി 14 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവച്ചിട്ടുണ്ട്. വകുപ്പുതല പരീക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വച്ചു. ഇതിന് പുറമേ താൽക്കാലിക നിയമനത്തിനായി എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച് മുഖേന പിഎസ്‌സി ആസ്ഥാനത്ത് ജനുവരി 27, 28, 31 ഫെബ്രുവരി 1, 2, 3 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും മാറ്റിയിട്ടുണ്ട്.
Also read: കൊവിഡ് വ്യാപനം; കോഴിക്കോട് മെഡിക്കൽ കോളജിൽ കിടക്ക ഒഴിവില്ല, ആരോഗ്യപ്രവർത്തകർക്കും രോഗം