കേരളം

kerala

ETV Bharat / briefs

ഭാര്യയുടെ യാത്രാചെലവും സര്‍ക്കാര്‍ വഹിക്കണം; കത്ത് പിന്‍വലിക്കില്ലെന്നു പിഎസ്‌സി ചെയര്‍മാന്‍ - psc chairman

ചെയർമാന്റെ ആവശ്യത്തെ കമ്മീഷൻ യോഗത്തിൽ മുഴുവൻ അംഗങ്ങളും അനുകൂലിച്ചു. ഭാര്യയുടെ ചെലവു കൂടി വഹിക്കുന്നതിൽ തെറ്റില്ലെന്നു യോഗം വിലയിരുത്തി.

പിഎസ്‌സി ചെയര്‍മാന്‍

By

Published : May 13, 2019, 11:37 PM IST

തിരുവനന്തപുരം∙ ഔദ്യോഗിക യോഗങ്ങള്‍ക്ക് പോകുമ്പോള്‍ ഒപ്പം വരുന്ന ഭാര്യയുടെ യാത്രാചെലവ് കൂടി സർക്കാർ വഹിക്കണമെന്ന് ആവശ്യത്തിലുറച്ച് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. ഇക്കാര്യം ഉന്നയിച്ച് പൊതുഭരണ വകുപ്പിന് അയച്ച കത്ത് പിൻവലിക്കേണ്ട ആവശ്യമില്ലെന്നു ചെയർമാൻ പിഎസ്‌സി യോഗത്തിൽ വ്യക‌്തമാക്കി. ചെയർമാന്റെ ആവശ്യത്തെ കമ്മീഷൻ യോഗത്തിൽ മുഴുവൻ അംഗങ്ങളും അനുകൂലിച്ചു. ഭാര്യയുടെ ചെലവു കൂടി വഹിക്കുന്നതിൽ തെറ്റില്ലെന്നു യോഗം വിലയിരുത്തി.

കേരളത്തിന് അകത്തും പുറത്തും താന്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ ഭാര്യയും ഒപ്പം വരാറുണ്ടെന്നും ഭാര്യയ്ക്കായി വേണ്ടിവരുന്ന യാത്രാചെലവ് കൂടി ലഭ്യമാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്ന കത്തില്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നത്. ഏപ്രില്‍ 30നാണ് പിഎസ് സി സെക്രട്ടറി സാജു ജോര്‍ജിന് ഇതാവശ്യപ്പെട്ടുള്ള കത്ത് കൈമാറിയത്. ഇത് പൊതുഭരണ വകുപ്പിന് സെക്രട്ടറി കൈമാറിയിരുന്നു. ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിലും തന്റെ ആവശ്യം ചെയർമാൻ ആവർത്തിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details