കേരളം

kerala

ETV Bharat / briefs

കനേഡിയൻ പൗരൻമാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് ആസ്ഥാനത്ത് പ്രതിഷേധം - Friends of India

ഒരു വർഷത്തിലേറെയായി ചൈനയിൽ തടവിലാക്കപ്പെട്ട കനേഡിയൻ പൗരൻമാരായ മൈക്കൽ സ്പാവറിനെയും മൈക്കൽ കോവ്രിഗിനെയും മോചിപ്പിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. വാൻകൂവർ ആസ്ഥാനമായുള്ള 'ഫ്രണ്ട്സ് ഓഫ് ഇന്ത്യ' സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

China
China

By

Published : Jul 5, 2020, 7:39 PM IST

ഒട്ടാവ: തടവിലാക്കപ്പെട്ട കനേഡിയൻ പൗരൻമാരെ ചൈനയിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് പ്രതിഷേധക്കാർ ശനിയാഴ്ച വാൻ‌കൂവറിലെ ചൈനീസ് ആസ്ഥാനത്ത് തടിച്ചുകൂടി. ഒരു വർഷത്തിലേറെയായി ചൈനയിൽ തടവിലാക്കപ്പെട്ട കനേഡിയൻ പൗരൻമാരായ മൈക്കൽ സ്പാവറിനെയും മൈക്കൽ കോവ്രിഗിനെയും മോചിപ്പിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. വാൻകൂവർ ആസ്ഥാനമായുള്ള 'ഫ്രണ്ട്സ് ഓഫ് ഇന്ത്യ' സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. 'ഞങ്ങൾ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നു' എന്ന് എഴുതിയ പ്ലകാർഡുകളുമായിട്ടായിരുന്നു പ്രതിഷേധം. ടിബറ്റ് ചൈനയുടെ ഭാഗമല്ല', 'ഫ്രീ ദി പഞ്ചൻ ലാമ' എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളും ടിബറ്റൻ പതാക ഉയർത്തിയും ചിലർ പ്രതിഷേധിച്ചു. മുൻ നയതന്ത്രജ്ഞൻ കോവ്രിഗിനെയും ബിസിനസുകാരനായ സ്പാവറിനെയും 2018 ഡിസംബറിലാണ് ചൈന തടങ്കലിലാക്കിയത്. 2018 ഡിസംബർ 1 ന് ഹുവാവേ എക്സിക്യൂട്ടീവ് മെംഗ് വാൻ‌ഷവിനെ കാനഡ അറസ്റ്റുചെയ്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മെംഗിനെ അറസ്റ്റ് ചെയ്തതിൽ ബീജിംഗ് പ്രകോപിതരായിരുന്നു. മെംഗിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാനഡ അത് പാലിച്ചില്ല. പത്ത് ദിവസത്തിന് ശേഷം കോവ്രിഗും സ്പാവറും ചൈനയിൽ അറസ്റ്റിലായി. ഇരുവരും 18 മാസമായി ജയിലിൽ കഴിയുകയാണ്.

ABOUT THE AUTHOR

...view details