ഭോപ്പാൽ: മധ്യപ്രദേശിലെ നീമച്ച് ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട കുറ്റവാളികൾക്കുള്ള തിരച്ചിൽ ശക്തമാക്കി പൊലീസ്. കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരും വിചാരണ നേരിടുന്നവരുമായ നാല് പ്രതികളാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ ജയിൽ ചാടിയത്. വലിയ ഇരുമ്പ് വാതില്‍ അറുത്ത് മാറ്റിയും 22 മീറ്ററോളം ഉയരമുള്ള മതില്‍ കയര്‍ ഉപയോഗിച്ച് ചാടിക്കടന്നുമാണ് ഇവര്‍ ജയിലിന് പുറത്ത് കടന്നത്. പ്രതികൾക്ക് പുറത്ത് നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് നിരീക്ഷണം.
മധ്യപ്രദേശിൽ നാല് കുറ്റവാളികൾ ജയിൽ ചാടി; പ്രതികള്‍ക്കായുള്ള തിരച്ചിൽ ശക്തമാക്കി - മധ്യപ്രദേശ്
വലിയ ഇരുമ്പ് വാതില്‍ അറുത്ത് മാറ്റിയും 22 മീറ്ററോളം ഉയരമുള്ള മതില്‍ കയര്‍ ഉപയോഗിച്ച് ചാടിക്കടന്നുമാണ് കുറ്റവാളികൾ ജയിലിന് പുറത്ത് കടന്നത്.
prisoners
രക്ഷപ്പെട്ട പ്രതികളിൽ നര്‍ സിങ്, ബന്‍സിലാല്‍ ബന്‍ജാര എന്നിവര്‍ ഉദയ്‌പൂര്‍ സ്വദേശിയും, ദുബേലാല്‍ ഗോരി സ്വദേശിയും പങ്കജ് മോംഗിയ ചിറ്റോര്‍ സ്വദേശിയുമാണ്. പ്രതികള്‍ക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ പിടികൂടുന്നർക്ക് 50,000 രൂപ പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.