പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍ - പ്രധാനമന്ത്രി നരേന്ദ്ര മോദി
രണ്ടാം വട്ടം പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനം
തിരുവനന്തപുരം:രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വെള്ളിയാഴ്ച രാത്രി 11.35ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദിക്ക് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. നിപ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായേക്കും. പ്രത്യേക ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് യാത്ര തിരിക്കുന്ന മോദി ക്ഷേത്രദര്‍ശനം നടത്തും. ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഡല്‍ഹിയിലേക്ക് മടങ്ങും.