ഉത്തർപ്രദേശിലെ പ്രിയങ്കാ ഗാന്ധിയുടെ വരവ് തെരഞ്ഞെടുപ്പിൽ ഒരു തരംഗവും സൃഷ്ടിക്കില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ദീർഘകാലാടിസ്ഥാനത്തിൽ പ്രിയങ്ക ചലനങ്ങൾ സൃഷ്ടിച്ചേക്കാം എന്നാൽ തെരഞ്ഞെടുപ്പിന് മൂന്ന് നാല് മാസം മാത്രം ബാക്കി നിൽക്കേ പ്രിയങ്കയ്ക്ക് കോൺഗ്രസിനെ മാറ്റിപ്പണിയാൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ പ്രിയങ്കയുടെ ജനപ്രീതി ദീർഘ നാളിൽ ബിജെപിക്ക് വെല്ലുവിളിയാകുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
പ്രിയങ്കയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യില്ല: പ്രശാന്ത് കിഷോർ
കിഴക്കൻ യുപിയിലെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി കഴിഞ്ഞ മാസമാണ് പ്രിയങ്ക ചുമതല ഏറ്റത്. പടിഞ്ഞാറൻ യുപിയിലെ ചുമതല മധ്യപ്രദേശിൽ നിന്നുള്ള നേതാവ് ജ്യോതി രാദിത്യ സിന്ധ്യയ്ക്കാണ്.
കിഴക്കൻ യുപിയിലെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി കഴിഞ്ഞ മാസമാണ് പ്രിയങ്ക ചുമതല ഏറ്റത്. പടിഞ്ഞാറൻ യുപിയിലെ ചുമതല മധ്യപ്രദേശിൽ നിന്നുള്ള നേതാവ് ജ്യോതി രാദിത്യ സിന്ധ്യയ്ക്കാണ്. തെരഞ്ഞടുപ്പ് ചുമതലക്ക് മുന്നോടിയായി പ്രിയങ്ക ഗാന്ധി ഇന്ന് ലക്നൗവിൽ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. യുപിയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രിയങ്കയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും വരെ വിശ്രമമില്ലെന്ന് രാഹുൽ ഗാന്ധി റോഡ് ഷോയിൽ പറഞ്ഞു. രണ്ട് സീറ്റെന്ന് നില മെച്ചമാക്കാൻ സഖ്യമല്ലെങ്കിലും സൗഹൃദമെങ്കിലും സൃഷ്ടിക്കാൻ എസ്പിയേയും ബിഎസ്പിയേയും അനുനയിപ്പിച്ചേ മതിയാകൂ
ദീർഘകാലാടിസ്ഥാനത്തിൽ പ്രിയങ്ക ചലനങ്ങൾ സൃഷ്ടിച്ചേക്കാം എന്നാൽ തെരഞ്ഞെടുപ്പിന് മൂന്ന് നാല് മാസം മാത്രം ബാക്കി നിൽക്കേ പ്രിയങ്കയ്ക്ക് കോൺഗ്രസിനെ മാറ്റിപ്പണിയാൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ പ്രിയങ്കയുടെ ജനപ്രീതി ദീർഘ നാളിൽ ബി ജെപിക്ക് വെല്ലുവിളിയാകുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.