കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപി ഉൾപ്പെടെയുള്ള വർഗീയ പാര്‍ട്ടികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രകാശ് കാരാട്ട് ആരോപിച്ചു. കേരളത്തിലും സമാന സ്ഥിതിയിലാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം. തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇത്തരത്തില്‍ ധാരണയുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇടതുപക്ഷ ഐക്യമാണ് ബിജെപിക്ക് ബദൽ. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന് ബിജെപിയുമായി സഖ്യമെന്ന് പ്രകാശ് കാരാട്ട്
ബിജെപി ഉൾപ്പെടെയുള്ള വർഗീയ പാര്‍ട്ടികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രകാശ് കാരാട്ട്
മോദി സർക്കാർ കഴിഞ്ഞ അഞ്ചുവർഷമായി മതത്തിന്‍റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കും ആദിവാസികൾക്കും എതിരെ ആക്രമണം നടക്കുന്നു. ഭരണഘടനയെയും നിയമങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപിയും ആർഎസ്എസും നടത്തുന്നത്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണ പരാജയമായിരുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി സി ദിവാകരന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു പ്രകാശ് കാരാട്ട്.