ബംഗ്ലാദേശിന്റെ ലങ്കന്‍ പര്യടനം മാറ്റിവെച്ചു - ശ്രീലങ്കന്‍ പര്യടനം വാര്‍ത്ത
നേരത്തെ ബംഗ്ലാദേശും ന്യൂസിലന്‍ഡും തമ്മില്‍ നടത്താനിരുന്ന ടെസ്റ്റ് പരമ്പരയും കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു
കൊളംബോ:ജൂലൈയില്‍ ആരംഭിക്കാനിരുന്ന ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനം കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയച്ചതായി എസ്എല്‍സി പറഞ്ഞു. പര്യടനം മാറ്റിവെച്ചതായി ഐസിസിയും സ്ഥിരീകരിച്ചു. മൂന്ന് ടെസ്റ്റ് മത്സരങ്ങളായിരുന്നു ജൂലൈ, ഓഗ്‌സറ്റ് മാസങ്ങളിലായി പരമ്പരയുടെ ഭാഗമായി നടക്കേണ്ടിയിരുന്നത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ബംഗ്ലാദേശും ന്യൂസിലന്‍ഡും തമ്മില്‍ നടക്കേണ്ടിയിരുന്ന ടെസ്റ്റ് പരമ്പരയും മാറ്റിവെച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി രണ്ട് മത്സരങ്ങളുളള ടെസ്റ്റ് പരമ്പരയാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്താനിരുന്നത്.