കണ്ണൂര്‍:പോസ്റ്റല്‍ ബാലറ്റ് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ എആര്‍ ക്യാമ്പ് ഡ്യൂട്ടി ഓഫീസില്‍ മിന്നല്‍ പരിശോധന. എഎസ്പി അരവിന്ദ് കുമാറിന്‍റെ നേതൃത്തത്തിലാണ് പരിശോധന നടത്തിയത്. അര മണിക്കൂറോളം പരിശാധന നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
കണ്ണൂര്‍ എആര്‍ ക്യാമ്പില്‍ മിന്നല്‍ പരിശോധന - കള്ളവോട്ട്
അര മണിക്കൂറോളം പരിശാധന നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ വ്യാപകമായ കള്ളവോട്ട് നടക്കുന്നതായി നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കള്ളവോട്ട് തെളിയിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നു. അസോസിേയഷന്‍റെ പേരില്‍ പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിച്ച ശേഷം കൂട്ടത്തോടെ വോട്ട് ചെയ്തതായുള്ള തെളിവുകളും പുറത്ത് വന്നിരുന്നു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലാണ് ആണ് ഏറ്റവും കൂടുതൽ പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തത്.
സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണയും ഡിജിപി ലോക്നാഥ് ബെഹ്റയും പറഞ്ഞു. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമെ നടപടികള്‍ ഉണ്ടാകു.