കേരളം

kerala

ETV Bharat / briefs

പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; നിലവിലെ അന്വേഷണം തുടരാൻ ഉത്തരവിട്ട് ഹൈക്കോടതി - രമേശ് ചെന്നിതല

അന്വേഷണത്തോട് സഹകരിക്കാനും ആവശ്യമായ രേഖകൾ കൈമാറാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

ഹൈക്കോടതി

By

Published : Jun 18, 2019, 12:42 PM IST

എറണാകുളം: പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ നിലവിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. പൊലീസ് പോസ്റ്റല്‍ ബാലറ്റിൽ ക്രമക്കേട് ആരോപിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദേശം. അന്വേഷണത്തോട് സഹകരിക്കാനും ആവശ്യമായ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാനും പൊലീസുകാർക്ക് നിർദേശം നൽകിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. പോസ്റ്റൽ ബാലറ്റിനൊപ്പമുള്ള ഡിക്ലറേഷൻ അന്വേഷണ സംഘത്തിന് കൈമാറേണ്ടതുണ്ടോയെന്ന് കോടതി പിന്നീട് പരിശോധിക്കും. മൂന്നാഴ്ചയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ABOUT THE AUTHOR

...view details