കേരളം

kerala

ETV Bharat / briefs

കടല്‍ക്ഷോഭം നേരിടാന്‍ നടപടിയില്ല; കോണ്‍ഗ്രസിന്‍റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം - assembly

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

By

Published : Jun 24, 2019, 5:36 PM IST

Updated : Jun 24, 2019, 8:15 PM IST

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ മണ്ഡലമായ പൊന്നാനിയിൽ കടൽക്ഷോഭം നേരിടാന്‍ സ്പീക്കറും സർക്കാരും നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊന്നാനിയിൽ മാത്രമല്ല കേരളത്തിന്‍റെ മറ്റ് തീരമേഖലകളിലും കടൽക്ഷോഭം നേരിടുന്നതിന് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.കോൺഗ്രസ് പൊന്നാനി, വെളിയംകോട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നിയമസഭാ മാർച്ച് നടത്തിയത്. യുദ്ധ സ്മാരകത്തിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പൊന്നാനിയിൽ കടൽക്ഷോഭം നേരിടാന്‍ നടപടിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്‍റെ നിയമസഭാ മാര്‍ച്ച്

പൊന്നാനി തീരമേഖലയിൽ 14 വീടുകൾ കടലെടുത്തു. 40 വീടുകൾ അപകട ഭീഷണിയിലാണ്. കടൽഭിത്തി നിർമ്മിക്കുന്നതിനോ പുനരധിവാസം നടത്തുന്നതിനോ സ്പീക്കർ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാർച്ച്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. എംഎൽഎമാരായ ഷാഫി പറമ്പിൽ, വി ടി ബൽറാം, എ പി അനിൽകുമാർ എന്നിവർ മാർച്ചിൽ പങ്കെടുത്തു. വിഷയം നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ എംഎൽഎമാരുടെ തീരുമാനം.

Last Updated : Jun 24, 2019, 8:15 PM IST

ABOUT THE AUTHOR

...view details