പുതുച്ചേരിയിൽ 518 പേർക്ക് കൂടി കൊവിഡ് - Pondicherry
രോഗം സ്ഥിരീകരിച്ചവരിൽ 423 പേരും പുതുച്ചേരി ഭാഗത്ത് നിന്നുള്ളവരാണ്.
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 518 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 418 ആയി.
സംസ്ഥാനത്ത് ഇതുവരെ 21,111 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 401 പേർ രോഗമുക്തരായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 423 പേരും പുതുച്ചേരി ഭാഗത്ത് നിന്നുള്ളവരാണ്. കാരക്കൽ പ്രദേശത്ത് നിന്നും 58 പേർക്കും യമൻ പ്രദേശത്ത് നിന്നും 20 പേർക്കും മാഹിയിൽ നിന്നും 17 പേർക്കും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ മരണനിരക്ക് 1.98 ശതമാനവും രോഗമുക്തി നിരക്ക് 75.43 ശതമാനവുമാണ്. 1.13 ലക്ഷം സാമ്പിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത്.