റവന്യൂ വിഭാഗം മറുപടി ധിക്കാരപരം; തെരഞ്ഞെടുപ്പ് കമ്മീഷൻ - തെരഞ്ഞെടുപ്പ് കമ്മീഷൻ
കണക്കിൽപ്പെടാത്ത പണത്തിൻെറ ഉപയോഗം കണ്ടെത്താനും ഇല്ലാതാക്കാനും നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ഉപദേശിക്കണമെന്നായിരുന്നു റവന്യൂ വിഭാഗത്തിന്‍റെ മറുപടി. കത്തിലെ ഭാഷയും പ്രയോഗങ്ങളും പ്രോട്ടോകോള്‍ ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
![റവന്യൂ വിഭാഗം മറുപടി ധിക്കാരപരം; തെരഞ്ഞെടുപ്പ് കമ്മീഷൻ](https://etvbharatimages.akamaized.net/etvbharat/images/768-512-2968984-thumbnail-3x2-commission.jpg)
തെരഞ്ഞെടുപ്പ് കാലത്തെ റെയ്ഡുകൾ നിഷ്പക്ഷമാകണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശത്തിന് മറുപടിയായി ഉപദേശം നൽകിയ റവന്യൂ വിഭാഗത്തിന് കമ്മീഷന്‍റെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ക്ക് മുകളില്‍ വീണ്ടും നിര്‍ദേശം പുറപ്പെടുവിച്ചത് ധിക്കാരപരമാണ്. കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടത്. ആദായ നികുതി, എൻഫോഴ്സ്മൻറ് ഡയറക്ടറേറ്റ് റെയ്ഡുകൾ നടത്തുമ്പോൾ അത് നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തണമെന്ന് അതാത് ഉദ്യോഗസ്ഥരെ ഉപദേശിക്കണമെന്നായിരുന്നു കമ്മീഷൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകിയത്. കണക്കിൽ പെടാത്ത പണത്തിൻെറ ഉപയോഗം കണ്ടെത്താനും ഇല്ലാതാക്കാനുമായി നടപടികൾ സ്വീകരിക്കാൻ കമ്മീഷനിലെ ഉദ്യോഗസ്ഥരെ ഉപദേശിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് റവന്യൂ വകുപ്പ് നൽകിയ മറുപടി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ക്ക് മുകളില്‍ വീണ്ടും നിര്‍ദേശം പുറപ്പെടുവിച്ചത് ധിക്കാരപരമാണ്. കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടത്. കത്തിലെ ഭാഷയും പ്രയോഗങ്ങളും പ്രോട്ടോകോള്‍ ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.