തിരുവനന്തപുരം: വലിയതുറയില്‍ മത്സ്യത്തൊഴിലാളിയെ പൊലീസ് മർദിച്ചതായി പരാതി. കസ്റ്റഡിയിലുണ്ടായിരുന്ന വലിയതുറ സ്വദേശി ജയശീലനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം. ഇരുകാലുകൾക്കും പരിക്കേറ്റ ജയശീലൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വലിയതുറയില്‍ മത്സ്യത്തൊഴിലാളിയെ പൊലീസ് മര്‍ദിച്ചതായി പരാതി - fisher man
ഇരുകാലുകൾക്കും പരിക്കേറ്റ ജയശീലൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ മാസം പതിമൂന്നിന് രാത്രിയിലാണ് വലിയതുറയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയശീലനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീണ് പരിക്കേറ്റ മുറിവുകളുമായാണ് ജയശീലന്‍ ആശുപത്രിയിലെത്തിയത്. പരിശോധിച്ച ഡോക്‌ടർ ജയശീലന്‍റെ മുറിവുകൾ വൃത്തിയാക്കി മരുന്ന് വയ്ക്കാന്‍ നിർദേശിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ഇതിന് തയ്യാറായില്ല. ഇത് ചോദ്യം ചെയ്തപ്പോൾ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ജയശീലൻ പറഞ്ഞു. അതേസമയം മർദിച്ചതായുള്ള ആരോപണം വലിയതുറ പൊലീസ് നിഷേധിച്ചു. മദ്യപിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ജയശീലനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.