കേരളം

kerala

ETV Bharat / briefs

വ്യാജരേഖ നിർമ്മിച്ചത് ഫാദർ ടോണി കല്ലൂക്കാരന്‍റെ നിർബന്ധത്തിന് വഴങ്ങിയെന്ന് മൊഴി - fake document

വ്യാജരേഖ നിർമ്മിച്ചത് ഗൗരവമറിയാതെയെന്നും മദ്രാസ് ഐ ഐ ടി ഗവേഷണ വിദ്യാർത്ഥികൂടിയായ ആദിത്യൻ.

arrest

By

Published : May 19, 2019, 10:52 AM IST

കൊച്ചി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ നിർമ്മിച്ചത് ഫാദർ ടോണി കല്ലൂക്കാരന്‍റെ നിർബന്ധത്തിന് വഴങ്ങിയാണെന്ന് ആദിത്യൻ പൊലീസിന് മൊഴി നൽകി. കേസിൽ അറസ്റ്റ് ചെയ്ത ആദിത്യനെ കോടതി റിമാന്‍റ് ചെയ്തു. വ്യാജരേഖ നിർമ്മിച്ചത് ഗൗരവമറിയാതെയെന്നും മദ്രാസ് ഐ ഐ ടി ഗവേഷണ വിദ്യാർത്ഥികൂടിയായ ആദിത്യൻ. തന്നെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്നും ഇയാൾ മജിസ്ട്രേറ്റിന് മുന്നിൽ ആവശ്യമുന്നയിച്ചു.

തേവരയിലെ കടയിൽ നിന്നാണ് ആദിത്യൻ വ്യാജരേഖകൾ അപ് ലോഡ് ചെയ്തത്. വ്യാജ രേഖകൾ നിർമ്മിച്ച ആദിത്യന്‍റെ കമ്പ്യൂട്ടർ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details