ഇടുക്കി: സ്വർണം വാങ്ങാനെന്ന വ്യാജേന കടയിൽ കയറി മാലയുമായി കടന്നുകളഞ്ഞ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം വിരിപ്പാറ സ്വദേശി വെളിങ്കലിങ്കൽ സനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര പവൻ തൂക്കം വരുന്ന മാലയുമായി ആണ് പ്രതി കടന്നുകളഞ്ഞത്. അടിമാലി ബസ് സ്റ്റാൻഡ് ജങ്ഷനിൽ പ്രവർത്തിക്കുന്ന വെളിയത്ത് ജ്വല്ലറിയിൽ നിന്നായിരുന്നു സനീഷ് മാല മോഷ്ടിച്ചത്.
സ്വർണം വാങ്ങാനെത്തി മാലയുമായി കടന്ന യുവാവ് പിടിയില്‍ - police
മാല വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ പ്രതി ജീവനക്കാരിൽ നിന്നും വ്യത്യസ്ത മോഡൽ മാല വാങ്ങി പരിശോധിച്ച് ഒന്നര പവൻ മാലയുമായി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു
മാലയുമായി കടന്ന യുവാവിനെ പിടികൂടി
മാല വാങ്ങാനെന്ന വ്യാജേന തിങ്കളാഴ്ച കടയിൽ എത്തിയ പ്രതി ജീവനക്കാരിൽ നിന്നും വ്യത്യസ്ത മോഡൽ മാല വാങ്ങി പരിശോധിച്ചു. പരിശോധനക്ക് ഒടുവിൽ ഒന്നര പവൻ മാലയുമായി ഇയാൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജ്വല്ലറി ഉടമ അടിമാലി പൊലീസിൽ പരാതി നൽകി . കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ വീട്ടിലെത്തിയ പൊലീസ് സംഘം ഇയാളുടെ വീട്ടിൽ നിന്നും മാല കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Last Updated : Jun 5, 2019, 3:15 PM IST