മലപ്പുറം: വളാഞ്ചേരിയിൽ പന്ത്രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിലായി. കാട്ടിപ്പരുത്തി ഇല്ലത്ത് പടി നിഷാന്തിനെയാണ്(28)വളാഞ്ചേരി എസ്എച്ച്ഒ എസ്പി സുധീരൻ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
വളാഞ്ചേരിയിൽ പന്ത്രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ - പ്രതി അറസറ്റിൽ
പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
mpm
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.
Last Updated : Jun 10, 2019, 8:22 PM IST