കേരളം

kerala

ETV Bharat / briefs

പാക് വ്യോമപരിധിയില്‍ കടക്കാതെ മോദി ഇന്ന് കിർഗിസ്ഥാനിൽ - india news

ഉച്ചയോടെ കിര്‍ഗിസ്ഥാനിലെത്തുന്ന പ്രധാനമന്ത്രി ഷീ ജിന്‍പിങിന് പുറമെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്‍റ് സോറന്‍ബോയ് ജീന്‍ബെകോവുമായും കൂടികാഴ്ച്ച നടത്തും

മോദി ഇന്ന് കിർഗിസ്ഥാനിൽ

By

Published : Jun 13, 2019, 8:25 AM IST

ബിഷ്കേക്: രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്‌സിഒ സമ്മേളനത്തില്‍ പങ്കെടുക്കാൻ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും. പാക് വ്യോമപരിധിയില്‍ കടക്കാതെ ഒമാനിലൂടെയാണ് മോദി കിര്‍ഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേകിലേക്ക് പോകുന്നത്. ബാലാകോട്ടിൽ മിന്നലാക്രമണം നടന്നതിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ വിമാനങ്ങൾ പാക് വ്യോമപരിധിയില്‍ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു.

അതെ സമയം, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് യാത്രാനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ സാധാരണ യാത്രക്കാർക്ക് നൽകാത്ത സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി തേടുന്നതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഈ ഇളവ് വേണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഉച്ചയോടെ കിര്‍ഗിസ്ഥാനിലെത്തുന്ന പ്രധാനമന്ത്രി ഷീ ജിന്‍പിങിന് പുറമെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്‍റ് സോറന്‍ബോയ് ജീന്‍ബെകോവുമായും കൂടികാഴ്ച്ച നടത്തും. കിര്‍ഗിസ്ഥാനിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

ABOUT THE AUTHOR

...view details