പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം വരവിലെ വിദേശ സന്ദര്‍ശനത്തിന് തുടക്കമായി. ഇന്ന് ഉച്ചകഴിഞ്ഞ് കേരള സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോദി മാലിദ്വീപിലെത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി മാലദ്വീപില്‍ എത്തിയത്. വിദേശികൾക്കു നൽകുന്ന ഏറ്റവും വലിയ ആദരവായ റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ നൽകിയാണ് മോദിയെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് മോദിയുടെ മാലിദ്വീപ് സന്ദർശനം.
രണ്ടാം വരവിലെ ആദ്യ വിദേശയാത്ര; പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിൽ - Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ നല്‍കിയാണ് സ്വീകരിച്ചത്.
![രണ്ടാം വരവിലെ ആദ്യ വിദേശയാത്ര; പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3508049-37-3508049-1560004631127.jpg)
രണ്ടാം വരവിലെ ആദ്യ വിദേശയാത്ര; പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിൽ
മോദിയും മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം സ്വാലിഹും ചേർന്ന് കോസ്റ്റൽ സർവൈലൻസ് റഡാർ സിസ്റ്റവും മാലിദ്വീപ് സൈന്യത്തിനായുള്ള പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും. മോദി ഇന്ന് മാലിദ്വീപ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. 2018 നവംബറിൽ പ്രസിഡന്‍റ് സ്വാലിഹിന്‍റെ സത്യപ്രതിജ്ഞയ്ക്ക് മോദി മാലിദ്വീപില്‍ എത്തിയിരുന്നു.