ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരോട് സമ്മദിദാന അവകാശം ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെയും 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
'നിങ്ങളുടെ വോട്ട് ഇന്ത്യയെ രൂപപ്പെടുത്താന്‍'; മോദിയുടെ ട്വീറ്റ്
ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെയും 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
modi
'ഇന്നാണ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഘട്ടം. എല്ലാവരോടും വോട്ട് രേഖപ്പെടുത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ വോട്ട് വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ രൂപപ്പെടുത്താനുള്ളതാണ്' -മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസി ഉൾപ്പടെയുള്ള മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.