ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഈ മാസം 30ന് രാഷ്ട്രപതി ഭവനില്‍ നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് തന്‍റെ ട്വിറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് മോദി കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് ഏഴ് മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക.
modi
കഴിഞ്ഞ തവണത്തേക്കാള്‍ വിപുലമായ സത്യപ്രതിജ്ഞ ചടങ്ങാവും ഇത്തവണ നടക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.