കേരളം

kerala

ETV Bharat / briefs

" മോദി വള കിലുക്കി ശബ്ദമുണ്ടാക്കുന്ന നവവധുവിനെ പോലെ " - നവ്ജ്യോത് സിങ് സിദ്ദു - TIME magazine

"കുറച്ചു ഭക്ഷണം ഉണ്ടാക്കുകയും എന്നാല്‍ പണി ചെയ്യുകയാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ വേണ്ടി വള കിലുക്കി ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന നവവധുവിനെ പോലെയാണ് മോദി"

sidhu

By

Published : May 11, 2019, 3:57 PM IST

ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു. കുറച്ചു ഭക്ഷണം ഉണ്ടാക്കുകയും എന്നാല്‍ പണി ചെയ്യുകയാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ വേണ്ടി വള കിലുക്കി ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന നവവധുവിനെ പോലെയാണ് മോദി എന്നായിരുന്നു സിദ്ദു പറഞ്ഞത്.

കര്‍മനിരതരായ സര്‍ക്കാരാണ് തങ്ങളുടെതെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും സിദ്ദു പറഞ്ഞു. ടൈം മാസികയിലെ ലേഖനത്തെ അടിസ്ഥാനമാക്കി മോദി വിഭാഗീയതയുടെ തലവനാണെന്നും കള്ളം പറയുന്നവരുടെ തലവനാണെന്നും അംബാനിയുടെയും അദാനിയുടെയും ബിസിനസ് മാനേജരാണെന്നും സിദ്ദു പറഞ്ഞു.

ജി എസ് ടിയെ കുറിച്ചും വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങളെ കുറിച്ചും സംവാദത്തിലേര്‍പ്പെടാന്‍ മോദിയെ വെല്ലുവിളിച്ച സിദ്ദു, അദ്ദേഹം ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും നശിപ്പിച്ച പ്രധാനമന്ത്രിയാണെന്ന് കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details