കേരളം

kerala

ETV Bharat / briefs

അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി: ജന്മനാട്ടില്‍ മോദിക്ക് ഉജ്ജ്വല വരവേല്‍പ്പ് - PM Modi

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ റാലിയിലും മോദി പങ്കെടുത്തു

modi

By

Published : May 26, 2019, 9:35 PM IST

Updated : May 26, 2019, 11:52 PM IST

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്. സത്യപ്രതിജ്ഞക്ക് മുമ്പ് അമ്മയെ കാണാന്‍ എത്തിയതായിരുന്നു മോദി. തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷമുള്ള ആദ്യ റാലിയിലും അദ്ദേഹം പങ്കെടുത്തു. റാലിയെ അഭിസംബോധന ചെയ്ത മോദി, സാധാരണ പൗരന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും ഇനിയുള്ള അഞ്ചു വര്‍ഷങ്ങള്‍ വിനിയോഗിക്കുകയെന്ന് പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹം വാങ്ങാനാണ് ഇവിടെയെത്തിയതെന്നും സ്വന്തം നാട്ടുകാരുടെ അനുഗ്രഹം ഏറെ സവിശേഷമായതാണെന്നും അദ്ദേഹം പറഞ്ഞു.

മോദി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി

ആറാം ഘട്ട വോട്ടെടുപ്പിന് ശേഷം മുന്നൂറില്‍ അധികം സീറ്റുകള്‍ക്ക് എന്‍ഡിഎ മുന്നണി അധികാരത്തിലേറുമെന്ന് പറഞ്ഞു. എന്നാല്‍ ആളുകള്‍ എന്നെ കളിയാക്കി. പക്ഷേ, ഫലം വന്നപ്പോള്‍ അതുപോലെ സംഭവിച്ചു- മോദി പറഞ്ഞു.

എല്ലാ വിശേഷദിനങ്ങളിലും അമ്മയായ ഹീര ബെന്നിനെ കാണാനെത്താറുള്ള മോദി ഇത്തവണയും പതിവു തെറ്റിച്ചില്ല. അമ്മയെ സന്ദര്‍ശിച്ച ശേഷം മോദി കാശിയിലേക്ക് യാത്ര തിരിക്കും.

Last Updated : May 26, 2019, 11:52 PM IST

ABOUT THE AUTHOR

...view details