കേരളം

kerala

ETV Bharat / briefs

കൊവിഡിനെ നേരിടാന്‍ മൊസാംബിക്കിന് ആവശ്യമായ വൈദ്യസഹായം നല്‍കുമെന്ന് ഇന്ത്യ - pm modi news

മൊസാംബിക്കിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയതിലുള്ള നന്ദിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിലൂടെ ഫിലിപ്പ് ന്യുസിയെ അറിയിച്ചു.

modi
modi

By

Published : Jun 3, 2020, 10:22 PM IST

ഡല്‍ഹി: കൊവിഡ് 19 നേരിടാന്‍ ആവശ്യമായ വൈദ്യസഹായങ്ങള്‍ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന് നല്‍കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. മൊസാംബിക്ക് പ്രസിഡന്‍റ് ഫിലിപ്പ് ന്യുസിയുമായുള്ള സംഭാഷണത്തിന് ശേഷമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

മൊസാംബിക്കിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധചെലുത്തിയതിലുള്ള നന്ദിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിലൂടെ ഫിലിപ്പ് ന്യുസിയെ അറിയിച്ചു. മൊസാംബിക്കില്‍ ഇതുവരെ 307 കൊവിഡ് കേസുകളും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,909 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2,07,615 ആയി. മരണസംഖ്യ 5,815 ആയി ഉയർന്നു. 1,00,303 പേരാണ് ഇതുവരെ രോഗവിമുക്തി നേടിയത്.

For All Latest Updates

ABOUT THE AUTHOR

...view details