മലപ്പുറം:വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്‍റെ കൊവിഡ് ജാഗ്രതാ പദ്ധതിയായ 'ഡോ.@ ഡോറി'ലേക്ക് ( Dr@door ) ആവശ്യമായ മരുന്നുകൾ നൽകി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബെൻസീറ ടീച്ചർ സംഭാവന ഏറ്റുവാങ്ങി. നിയോജക മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി എംഎൽഎയുടെ കീഴിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിരുന്നു. അതുവഴിയാണ് സാധന സാമഗ്രികളുടെ വിതരണം നടക്കുന്നത്. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ പി.പി സഫീർ ബാബു, പറങ്ങോടത്ത് അബ്‌ദുൽ അസീസ്, ടി.എസ് അഖിലേഷ് ചടങ്ങിൽ എന്നിവർ പങ്കെടുത്തു. കൊവിഡ് ജാഗ്രതാ പദ്ധതിയായ 'ഡോ.@ ഡോർ' പ്രകാരം രോഗികളെ ഡോക്ടർമാർ അവരുടെ വീടുകളിൽ ചെന്ന് പരിശോധിക്കും.
കൊവിഡ് പ്രതിരോധത്തില്‍ സഹായവുമായി പി.കെ. കുഞ്ഞാലിക്കുട്ടി - പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ
കൊവിഡ് ജാഗ്രതാ പദ്ധതിയായ 'ഡോ.@ ഡോർ' പ്രകാരം രോഗികളെ ഡോക്ടർമാർ അവരുടെ വീടുകളിൽ ചെന്ന് പരിശോധിക്കും.

PK Kunhalikutty MLA donates medicines for 'Dr@door' project in Vengara