ഫിലിപ്പീൻസില്‍ 5,683 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഫിലിപ്പീൻസ്
രാജ്യത്ത് കൊവിഡ് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഫിലിപ്പീന്‍സ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മനില: ഫിലിപ്പീന്‍സില്‍ ചൊവ്വാഴ്ച 5,683 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഫിലിപ്പീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,067,892 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ മരണപ്പെട്ടതോടെ ആകെ മരണം 17,622 ആയി. 110 മില്യണ്‍ ജനങ്ങളുള്ള ഫിലിപ്പീന്‍സില്‍ 2020 ജനുവരിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇന്നലെ വരെ 11 കോടി സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതിനിടെ രാജ്യത്ത് കൊവിഡ് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.