കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികളായ പാര്‍ട്ടി നേതാക്കള്‍ക്ക് പൂര്‍ണപിന്തുണയുമായി സിപിഎം ജില്ലാ കമ്മിറ്റി. ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പിന്തുണ അറിയിച്ചാണ് ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന‌് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ വലിയ അംഗീകാരമുള്ള ഇരുവരും സുതാര്യമായ ജീവിതത്തിനുടമകളാണെന്നും സംഭവത്തിൽ പാർട്ടിക്കോ നേതാക്കൾക്കോ യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മണികണ്ഠനും സമാന രീതിയിലാണ് പ്രതികരിച്ചത്.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പൂര്‍ണപിന്തുണയുമായി സിപിഎം ജില്ലാ കമ്മിറ്റി - ജില്ലാ കമ്മിറ്റി
കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന‌് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍.
cpim
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ പാര്‍ട്ടി പ്രാഥമികാoഗത്വത്തിൽ നിന്നും ഉടനടി പുറത്താക്കിയിരുന്നു. എന്നാല്‍ കേസിൽ പീതാംബരന്‍റെ കൂട്ടു പ്രതികളായി ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും ഉള്‍പ്പെടുമ്പോള്‍ സംഘടനാ നടപടി കൈക്കൊള്ളാതെ ന്യായീകരണവുമായാണ് പാര്‍ട്ടി രംഗത്തെത്തിയത്. അതേ സമയം കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം അട്ടിമറിക്കാനാണ് അറസ്റ്റ് നാടകമെന്ന് കോൺഗ്രസ് ആരോപിച്ചു.
Last Updated : May 15, 2019, 6:37 PM IST