പെരിയ ഇരട്ടക്കൊലപാതകം; രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍ - ഇരട്ടക്കൊലപാതകം
തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. രാവിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്.
കാസര്‍കോട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതക കേസിൽ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍. ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇരുവരെയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. രാവിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. ഫെബ്രുവരി 17നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയത്.