അഹമ്മദാബാദ്: ഉരുളക്കിഴങ്ങ് കൃഷി നടത്തിയതിന് കര്‍ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച പെപ്സികോ കമ്പനി കര്‍ഷകര്‍ക്കെതിരെ ബാക്കിയുണ്ടായിരുന്ന രണ്ട് കേസുകള്‍ കൂടി പിന്‍വലിച്ചു. അതേ സമയം കമ്പനി മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കർഷകർ. അഹമ്മദാബാദിലെ വാണിജ്യ കോടതിയിലും സബര്‍കന്ദയില്‍ മോദസ ജില്ല കോടതിയിലും അഞ്ച് കര്‍ഷകര്‍ക്കെതിരെ സമര്‍പ്പിച്ച കേസുകൾ വെള്ളിയാഴ്ചയാണ് പെപ്സികോ പിന്‍വലിച്ചത്. എഫ്‌എല്‍2027, എഫ്സി5 ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കൃഷി ചെയ്തതു എന്നാണ് കേസ് കൊടുക്കാൻ കാരണം. ഈ ഇനങ്ങളുടെ പൂര്‍ണ അവകാശം കമ്പനിക്കാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പെപ്സികോ പറയുന്നു. എന്നാല്‍ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം വന്നതോടെയാണ് കമ്പനി കേസ് പിൻവലിച്ചത്.
പെപ്സികോയ്ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ കോടതിയിൽ
എഫ്‌എല്‍2027, എഫ്സി5 ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കൃഷി ചെയ്തതു എന്നാണ് കർഷകർക്കെതിരായി ആരോപിക്കുന്ന കുറ്റം
പെപ്സികോ
പെപ്സികോ കേസില്‍ പ്രതിസ്ഥാനത്തുള്ള കര്‍ഷകർ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി നടത്തുന്നവരല്ല. അതുകൊണ്ട് കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന് കര്‍ഷകരുടെ അഭിഭാഷകന്‍ ആനന്ദ് യാഗ്നിക് പറഞ്ഞു. കമ്പനിയിൽ നിന്നുണ്ടായ മാനസിക പീഢനത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഇക്കാര്യങ്ങളിൽ കമ്പനി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കാനുള്ള തായാറെടുപ്പിലാണ് കർഷകർ.