കൊളംബോ: ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പീസ് ടിവിയെ ശ്രീലങ്ക നിരോധിച്ചു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. യുവാക്കളെ ഐ എസിലേക്ക് ചേരാന്‍ സാക്കിര്‍ നായിക്കിന്‍റെ പ്രഭാഷണം പ്രേരിപ്പിക്കുന്നുവെന്നാണ് ആരോപണം. മുമ്പ് ഇന്ത്യയും ബംഗ്ലാദേശും ഇതേ വാദമുന്നയിച്ച് പീസ് ടിവിയെ നിരോധിച്ചിരുന്നു.
ശ്രീലങ്കയില്‍ പീസ് ടിവി നിരോധിച്ചു - sreelanka
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം
ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം എൻഐഎ പിടികൂടിയ റിയാസ് അബൂബക്കറിന് ശ്രീലങ്കയിൽ നടന്ന സ്‌ഫോടനങ്ങളിലും പങ്കുണ്ടെന്നാണ് സൂചന. ഇയാൾ സാക്കിർ നായിക്കിന്റെ അനുയായിയാണെന്ന് സമ്മതിച്ചതായുള്ള എൻഐഎ റിപ്പോർട്ടുകൾ വന്നിരുന്നു.
ശ്രീലങ്കയിലെ പ്രമുഖ കേബിള്‍ ഓപ്പറേറ്റര്‍മാരായ സഹയോഗ്, എല്‍ ടി എന്നിവര്‍ പീസിന്‍റെ പ്രക്ഷേപണം അവസാനിപ്പിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വിട്ടിട്ടില്ല. ഇന്ത്യ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെ അറസ്റ്റ് ഒഴിവാക്കാനായി അദ്ദേഹം മലേഷ്യയിലേക്ക് കടക്കുകയായിരുന്നു. ആരേയും അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും സമാധാനത്തിനും ഒത്തൊരുമക്കും വേണ്ടിയാണ് താന്‍ സംസാരിച്ചെതെന്നുമാണ് സാക്കിര്‍ നായിക്കിന്‍റെ വാദം.