തെലുങ്ക് താരം പവൻ കല്ല്യാണിന്‍റെ ജനസേനാ പാർട്ടി മായാവതിയുടെ ബിഎസ്പി യുമായി സഖ്യം പ്രഖ്യാപിച്ചു. ലോകസഭാ തെരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
പുതിയ ആളുകളുടെ ഭരണം ആന്ധ്രപ്രദേശിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ജനസേനാപാർട്ടി, ഇടതുപക്ഷ കക്ഷികള്‍ എന്നിവരുമായി ചേർന്ന് ബിഎസ്പി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സഖ്യം വിശദീകരിച്ച് മായാവതി പറഞ്ഞു. ഇരു തെരഞ്ഞെടുപ്പുകളിലേക്കുമുളള സീറ്റ് വിഭജനമടക്കം പൂർത്തിയായതായും പവൻ കല്ല്യാണിനെ അടുത്ത ആന്ധ്രമുഖ്യമന്ത്രിയായി കണാൻ ആഗ്രഹിക്കുന്നുവെന്നും മായാവതി കൂട്ടിച്ചേർത്തു.