കേരളം

kerala

ETV Bharat / briefs

കാത്തിരിപ്പിന് വിരാമമിട്ട് പാട്നിടോപ്പ് കേബിൾ കാർ - പാട്നിടോപ്പ് കേബിൾ കാർ

ഒരു മരം പോലും മുറിക്കാതെ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ രീതിയില്‍ തയ്യാറെടുക്കുന്ന രാജ്യത്തെ ആദ്യ കേബിൾ കാർ പദ്ധതിയായിരിക്കും ഇത്.

കാത്തിരിപ്പിന് വിരാമമിട്ട് പാട്നിടോപ്പ് കേബിൾ കാർ

By

Published : May 18, 2019, 1:00 PM IST

Updated : May 18, 2019, 2:56 PM IST

ശ്രീനഗര്‍:കാത്തിരിപ്പിന് വിരാമമിട്ട് ജമ്മു-കശ്മീരിലെ അതിമനോഹരമായ പാട്നിടോപ്പില്‍ കേബിൾ കാറിന്‍റെ സേവനം ജൂണില്‍ ആരംഭിക്കും. ഒരു മരം പോലും മുറിക്കാതെ പൂര്‍ണമായും പരിസ്ഥിതി സൗഹൃദ രീതിയില്‍ തയ്യാറെടുക്കുന്ന രാജ്യത്തെ ആദ്യ കേബിൾ കാർ പദ്ധതിയായിരിക്കും ഇത്.

പാട്നിടോപ്പ് കേബിൾ കാർ
പാട്നിടോപ്പിനെ രാജകുമാരി തടാകം എന്നര്‍ഥം വരുന്ന പതാന്‍ ദാ തലാബ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏതോ രാജകുമാരി കുളിക്കുന്നതിന് ഉപയോഗിച്ചിരുന്ന തടാകമായിരുന്നു ഇതെന്നാണ് വിശ്വാസം. വര്‍ഷം പിന്നിട്ടപ്പോള്‍ പത്താന്‍ ദാ തലാബ് എന്ന പേര് പാട്നിടോപ്പ് എന്നായി മാറി.
പാട്നിടോപ്പ് കേബിൾ കാർ
2024 മീറ്റര്‍ ഉയരത്തിലാണ് പാട്നിടോപ്പ് സ്ഥിതി ചെയ്യുന്നത്. തിങ്ങിനിറഞ്ഞ ദേവദാരുക്കാടുകളും കുന്നുകളും ശ്വാസമടക്കിനിന്നുപോകുന്ന കാഴ്ചകളും ശാന്തമായ അന്തരീക്ഷവും പാട്നിടോപ്പിനെ ഒന്നാന്തരമൊരു പികിനിക്ക് കേന്ദ്രമാക്കി മാറ്റുന്നു. മൂന്ന് ശുദ്ധജല ഉറവകള്‍ ഇതിന് അടുത്തായി ഉണ്ട്. തണുത്തതും ശുദ്ധവുമായ ജലത്തിന്‍റെ സ്രോതസ്സാണിത്.
പാട്നിടോപ്പ് കേബിൾ കാർ
കേബിൾ കാറിനൊപ്പം ട്രക്കിങ്ങ് പോലുള്ള സാഹസികവിനോദങ്ങളും ഇവിടെയുണ്ട്.
Last Updated : May 18, 2019, 2:56 PM IST

ABOUT THE AUTHOR

...view details