പത്തനംതിട്ട: പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ മാലിന്യ പ്രശ്‌നത്തിൽ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി. നഗരസഭ മുൻ വൈസ് ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ ധർണ ഉദ്ഘാടനം ചെയ്‌തു.
മാലിന്യ പ്രശ്‌നത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ ധർണ നടത്തി - മാലിന്യ പ്രശ്‌നം
നഗരസഭ മുൻ വൈസ് ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ ധർണ ഉദ്ഘാടനം ചെയ്‌തു

നഗരസഭ
മാലിന്യ പ്രശ്‌നത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ ധർണ നടത്തി
മാലിന്യം ശേഖരിക്കുന്നത് നഗരസഭ നിർത്തിവച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ കാര്യാലയത്തിന് മുന്നിൽ ധർണ സംഘടിപ്പിച്ചത്. മാലിന്യ സംസ്‌കരണം നഗരസഭയുടെ ഉത്തരവാദിത്തമാണെന്നും പത്തനംതിട്ട നഗരസഭ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ സക്കീർ ഹുസൈൻ ആരോപിച്ചു. മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും ദിവസങ്ങളായി പത്തനംതിട്ട നഗരത്തിൽ നടത്തിവരികയാണ്.
Last Updated : Jun 22, 2019, 6:21 AM IST