കേരളം

kerala

ETV Bharat / briefs

കുഞ്ഞന്‍റെ വിയോഗത്തിൽ കണ്ണീരടക്കാനാവാതെ പാപ്പാൻ - അന്ത്യയാത്ര

ചടങ്ങുകൾ പൂർത്തിയാക്കി യാത്ര നൽകുമ്പോഴാണ് പാപ്പാൻ പാര്‍ത്ഥനെ കെട്ടിപ്പിടിച്ച് കരഞ്ഞത്. വാവിട്ട് കരയുന്ന പാപ്പാനെ ആശ്വസിപ്പിക്കാന്‍ ആർക്കും കഴിഞ്ഞില്ല .

കുഞ്ഞന്‍റെ വിയോഗത്തിൽ കണ്ണീരടക്കാനാവാതെ പാപ്പാൻ

By

Published : May 8, 2019, 4:58 AM IST

ചെർപുളശേരി പാർത്ഥന്‍, ആനപ്രേമികളുടെ ആവേശമായിരുന്നു പാര്‍ത്ഥന്‍. എന്നാൽ പാര്‍ത്ഥന്‍റെ വിയോഗമറിഞ്ഞെത്തിയവരുടെ കണ്ണു നനയിച്ചത് മറ്റൊരു കാഴ്ചയായിരുന്നു. കുഞ്ഞാ എന്നു വിളിച്ചുള്ള ആ പാപ്പാന്‍റെ കരച്ചില്‍ ആരുടെയും മനസ്സലിയിക്കും. സ്വന്തം കുഞ്ഞിനെ പോലെയായിരുന്നു ആ പാപ്പാന്‍ ആനയെ പരിപാലിച്ചിരുന്നത്. ചികിത്സയിലായിരുന്നപ്പോഴും രാവും പകലുമില്ലാതെ പാര്‍ത്ഥനു പാപ്പാനും കൂട്ടിരുന്നു.

കുഞ്ഞന്‍റെ വിയോഗത്തിൽ കണ്ണീരടക്കാനാവാതെ പാപ്പാൻ

ഒടുവില്‍ അന്ത്യയാത്രയില്‍ ഇനി പാര്‍ത്ഥന്‍ തന്നോടൊപ്പം ഇല്ലെന്ന് വിശ്വസിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ലെന്നു വേണം പറയാന്‍. കൂടി നിന്നവരും അയാളുടെ കരച്ചില്‍ നിയന്ത്രിക്കാന്‍ നന്നേ പാടുപ്പെട്ടു. ചടങ്ങുകൾ പൂർത്തിയാക്കി ആനപ്രേമികള്‍ അവനു യാത്ര നല്‍കിയപ്പോള്‍ അവസാനമായി തന്‍റെ കുഞ്ഞനെ അയാള്‍ ചേര്‍ത്തു പിടിച്ചു. പാര്‍ത്ഥന്‍റെ മുഖത്തു തുടരെ ചുംബിക്കുന്ന ദൃശ്യം മക്കളെ പോലെ ആനകളെ പരിപാലിക്കുന്നവര്‍ക്കുള്ള ഉത്തമ ഉദാഹരണം കൂടിയാണ്.

ABOUT THE AUTHOR

...view details