കേരളം

kerala

ETV Bharat / briefs

പാറശാലയില്‍ നവജാത ശിശുക്കളുടെ മരണം: യുവമോർച്ച മാർച്ചിൽ സംഘർഷം - സംഘർഷം

പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് വഴിയൊരുക്കി

യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം

By

Published : Jun 13, 2019, 3:00 PM IST

Updated : Jun 13, 2019, 5:37 PM IST

തിരുവനന്തപുരം : പാറശാല താലൂക്ക് ആശുപത്രിയിൽ ഇരട്ട കുട്ടികളുടെ മരണത്തിന് ഇടയായ സംഭവം യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പൊലീസ് ആശുപത്രിക്ക് മുന്നിൽ തടഞ്ഞത് നേരിയ സംഘർഷത്തിന് വഴിയൊരുക്കി. കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായ പാറശാല സർക്കാർ ആശുപത്രി അധികൃതർക്കെതിരെയും ലാബിനെതിരെയും ശക്തമായ നടപടി എടുക്കണമെന്ന ആവശ്യവുമായാണ് യുവമോർച്ച - ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയത്. ഗർഭസ്ഥ ശിശുക്കൾ മരിച്ച വാർത്ത ഇടിവി ഭാരത് പുറത്തുവിട്ടതിനെ തുടർന്ന് സ്വകാര്യ ലാബിന് എതിരെ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു.

യുവമോർച്ച മാർച്ചിൽ സംഘർഷം

അഞ്ച് മാസങ്ങൾക്ക് മുമ്പാണ് പാറശാല സ്വദേശി നിഷ പാറശ്ശാല സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ സുജ അഗസ്റ്റിനെ കാണുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം സമീപത്തെ വിന്നീസ് എന്ന സ്വകാര്യ ലാബിൽ ആദ്യ സ്കാനെടുത്തു. മൂന്നര മാസം കഴിഞ്ഞ് വിന്നീസിൽ നടത്തിയ രണ്ടാമത്തെ സ്കാൻ റിപ്പോട്ടിലും മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് മറ്റൊരു ലാബിൽ നടത്തിയ സ്കാനിങ്ങില്‍ കുട്ടികൾക്ക് വൈകല്യമുണ്ടെന്ന റിപ്പോർട്ട് ലഭിച്ചു. ഇതേ തുടർന്ന് ജൂൺ ഏഴിന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നടത്തിയ സ്കാനിങ്ങിലാണ് രണ്ട് കുഞ്ഞുങ്ങളും മരിച്ചതായി കണ്ടെത്തിയത്‌. കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുക്കാനുള്ള ശ്രമം എസ്എടി അധികൃതർ തുടരുകയാണ്. രണ്ട് ദിവസത്തിനകം ഇത് സാധ്യമാവുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. നിഷയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.

കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായ പാറശാല സർക്കാർ ആശുപത്രി അധികൃതർക്കെതിരെയും ലാബിനെതിരെയും ശക്തമായ നടപടി എടുക്കണമെന്ന ആവശ്യവുമായാണ് യുവമോർച്ച - ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയത്.

Last Updated : Jun 13, 2019, 5:37 PM IST

ABOUT THE AUTHOR

...view details