ഇസ്ലാമബാദ്: പാകിസ്ഥാൻ ആരോഗ്യ മന്ത്രിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഡോ. സഫർ മിർസക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്തതായി ആരോഗ്യ മന്ത്രി യുടെ ഓഫീസ് അറിയിച്ചു.
പാകിസ്ഥാൻ ആരോഗ്യ മന്ത്രിക്ക് കൊവിഡ് പോസിറ്റീവ് - Pakistan's health minister
രോഗ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ വേണ്ട നടപടികൾ സ്വീകരിച്ചതായും സ്വയം വീട്ടിൽ നിരീകഷണത്തിൽ ഇരുന്നതായും ഡോ. സഫർ മിർസ പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു
രോഗ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ വേണ്ട നടപടികൾ സ്വീകരിച്ചതായും സ്വയം വീട്ടിൽ നിരീകഷണത്തിൽ ഇരുന്നതായും ഡോ. സഫർ മിർസ പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. നേരത്തെ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം നിലവിൽ ചികിത്സയിലാണ്. ഇപ്പോൾ രണ്ട് പാക് കേന്ദ്ര മന്ത്രിമാർക്കാണ് രോഗം ബാധിച്ചത്. ഇതിനുമുൻപ് പാക് ഉന്നത ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ചിലർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ദേശീയ അസംബ്ലി സ്പീക്കർ ആസാദ് ഖൈസർ, ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ്, സിന്ധ് ഗവർണർ ഇമ്രാൻ ഇസ്മായിൽ, പിപിപി നേതാവ് സയീദ് ഘാനി, റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് എന്നിവരാണ് ഇതുവരെ വൈറസ് ബാധിച്ച പ്രധാന രാഷ്ട്രീയ നേതാക്കൾ.
മുൻ ബലൂചിസ്ഥാൻ ഗവർണർ സയ്യിദ് ഫസൽ, പിടിഐ പഞ്ചാബ് നിയമസഭാംഗം ഷഹീൻ റാസ, മന്ത്രി ഗുലാം മുർതാസ ബലൂച്, നിയമനിർമ്മാതാവ് മുനീർ ഖാൻ ഒറക്സായി, പിടിഐയുടെ മിയാൻ ജംഷെദുദ് ദിൻഎന്നിവരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവർ. അതേസമയം പാക്കിസ്ഥാനിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 231,000 കടന്നു. ഇതുവരെ 4,762 പേർ മരിച്ചു.