കറാച്ചി: ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടതായി അതിർത്തി സുരക്ഷാ സേന. മെയ് 2 അർദ്ധരാത്രിയാണ് നുഴഞ്ഞ് കയറാൻ ശ്രമിച്ചത്. നുഴഞ്ഞ് കയറാൻ ശ്രമിച്ച വ്യക്തിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പാക് നുഴഞ്ഞു കയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന വധിച്ചു - Pakistani intruder killed
മെയ് 2 അർദ്ധരാത്രിയാണ് നുഴഞ്ഞ് കയറാൻ ശ്രമിച്ചത്.
പാക് നുഴഞ്ഞു കയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന വധിച്ചു
അതേസമയം, തിങ്കളാഴ്ച രാവിലെ 6 മണിയോടെ പാകിസ്ഥാൻ ജമ്മു കശ്മീരിലെ സാംബാ മേഖലയിൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ലംഘിച്ചു. രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ വെടിനിർത്തൽ ലംഘനമാണിത്. ഫെബ്രുവരി 24 അർദ്ധരാത്രിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം നിയന്ത്രണ രേഖയിലും നിയന്ത്രണ മേഖലയിലും വെടിവയ്പ്പ് അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിക്കുകയായിരുന്നു.