കേരളം

kerala

ETV Bharat / briefs

പാകിസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിലേക്കടുക്കുന്നു

ഇതുവരെ 38391 പേരാണ് രോഗവിമുക്തി നേടിയത്. 2356 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

pakistan
pakistan

By

Published : Jun 11, 2020, 8:32 PM IST

Updated : Jun 11, 2020, 8:43 PM IST

ശ്രീനഗര്‍: പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 119536 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 38391 പേരാണ് രോഗവിമുക്തി നേടിയത്. 2356 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഇവിടെ മാത്രം 45463 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിംഗ് പ്രവിശ്യയില്‍ 43790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പാകിസ്ഥാനിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലീംലീഗ്-നവാസ്(പിഎംഎല്‍-എന്‍) അധ്യക്ഷന്‍ ഷെഹ്ബാസ് ഷെരീഫിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാകിസ്ഥാനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോക്ക് മുന്നില്‍ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഷെഹബാസ് ഷെരീഫ് കാന്‍സര്‍ രോഗിയാണെന്നും അതിനാല്‍ പ്രതിരോധശേഷി കുറവാണെന്നും ഇത് പലതവണ എന്‍എബിയെ അറിയിച്ചിരുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. വൈറസ് ബാധിക്കുമോയെന്ന ആശങ്കയില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന ഷെഹബാസിന് എന്‍എബിക്ക് മുന്നില്‍ ഹാജരാകാന്‍ പുറത്തിറങ്ങേണ്ടി വന്നുവെന്നും അദ്ദേഹത്തിന്‍റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും എന്‍എബിക്കുമായിരിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ കുറ്റപ്പെടുത്തി.

കൊവിഡിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പിഎംഎല്‍-എന്‍ നേതാവ് ഖവാജ ആസിഫ് പറഞ്ഞു. കൊവിഡ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ പത്ത് രാജ്യങ്ങളില്‍ ഒന്ന് പാകിസ്ഥാനാണെന്നും ഇതില്‍ ഏറെ ദു:ഖമുണ്ടെന്നും അറുപത് വയസിന് മുകളിലുള്ള രോഗികളെ ഇസ്ലാമാബാദിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും യുവത്വത്തിന്‍റെ ആരോഗ്യത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും ഖവാജ ആസിഫ് പറഞ്ഞു.

Last Updated : Jun 11, 2020, 8:43 PM IST

ABOUT THE AUTHOR

...view details