ലാഹോർ : ഓൺലൈൻ ഗെയിമിൽ പരാജയപ്പെട്ടതിനെ തുടർന്ന് 16 വയസ്സ് പ്രായമുള്ള പാകിസ്ഥാൻ ബാലൻ ആത്മഹത്യ ചെയ്തു. പബ്‌ജിയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ആത്മഹത്യ.
ഓൺലൈൻ ഗെയിമിൽ പരാജയപ്പെട്ടതിനെ തുടർന്ന് 16 കാരൻ ജീവനൊടുക്കി - ഓൺലൈൻ ഗെയിം
പ്രമുഖ ഓൺലൈൻ ഗെയിമായ പബ്‌ജിയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ആത്മഹത്യ
ഓൺലൈൻ ഗെയിമിൽ പരാജയപ്പെട്ടതിനെ തുടർന്ന് 16 കാരൻ ജീവനൊടുക്കി
ഹിംഗർവാൾ നിവാസിയായ മുഹമ്മദ് സക്കറിയ എന്ന കുട്ടിയാണ് ഗെയിമിൽ ഒരു ടാസ്ക് പൂർത്തിയാക്കാൻ കഴിയാത്ത വിഷമത്തിൽ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്. കുട്ടി മണിക്കൂറുകളോളം ഗെയിം കളിക്കാറുണ്ടായിരുന്നു. ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട് പഞ്ചാബ് പ്രവിശ്യയിലെ നാലാമത്തെ ആത്മഹത്യയാണിതെന്ന് പൊലീസ് പറഞ്ഞു.