പാകിസ്ഥാനില്‍ നിന്നുള്ള വിമാനം ജയ്പൂരില്‍ നിര്‍ബന്ധിച്ചിറക്കി - ജയ്പൂര്‍
കാര്‍ഗോ വിമാനത്തിന്‍റെ പൈലറ്റുമാരെ ചോദ്യം ചെയ്യുന്നു.
പാകിസ്ഥാനില്‍ നിന്നുള്ള കാര്‍ഗോ വിമാനത്തെ ഇന്ത്യന്‍ വ്യോമസേന ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. പൈലറ്റുമാരെ ചോദ്യം ചെയ്യുന്നു. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് ഓട്ടോണോവ് എ എന്‍ 12 ശ്രേണിയില്‍പ്പെട്ട വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ വ്യോമസേന നിര്‍ബന്ധിച്ചിറക്കിയത്. ജോര്‍ജിയന്‍ വിമാനം പാകിസ്ഥാനിലെ വ്യോമപാതയില്‍ നിന്നാണ് എത്തിയത്. കറാച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് വ്യോമാതിര്‍ത്തി ലംഘിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.