കേരളം

kerala

ETV Bharat / briefs

കറാച്ചി വിമാനാപകടം; വ്യോമയാന അധികൃതരിൽ നിന്ന് വിശദീകരണം തേടി പാകിസ്ഥാന്‍ സര്‍ക്കാര്‍ - aviation body

തകർന്ന വിമാനത്തിന്‍റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറുടെ (എടിസി) നിർദേശങ്ങൾ പാലിച്ചില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) ജൂൺ രണ്ടിന് പാകിസ്ഥാൻ ഇന്‍റര്‍നാഷണല്‍ എയർലൈൻസിന് അയച്ച കത്തിൽ പറയുന്നു

കറാച്ചി പി‌ഐ‌എ പൈലറ്റിന്റെ പെരുമാറ്റത്തെക്കുറിച്ച് വ്യോമയാന അധികൃതരിൽ നിന്ന് വിശദീകരണം തേടി നിർദേശങ്ങൾ aviation body govt seeks explanation
കറാച്ചി വിമാനാപകടം ;പാക് സർക്കാർ വ്യോമയാന അധികൃതരിൽ നിന്ന് വിശദീകരണം തേടി

By

Published : Jun 5, 2020, 2:55 PM IST

കറാച്ചി :കറാച്ചിയിൽ വിമാനം തകർന്നുവീണ സംഭവത്തിൽ അപകടത്തിന് മുമ്പ് പി‌ഐ‌എ പൈലറ്റിന്‍റെ പെരുമാറ്റത്തെക്കുറിച്ച് പാക് സർക്കാർ വ്യോമയാന അധികൃതരിൽ നിന്ന് വിശദീകരണം തേടി. കഴിഞ്ഞ മാസം കറാച്ചിയിൽ തകർന്നുവീണ വിമാനത്തിന്‍റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറുടെ നിർദേശങ്ങൾ പാലിച്ചിരുന്നില്ല. അത്തരം നിർദേശങ്ങൾ അന്വേഷണ ബോർഡിന് നൽകണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

തകർന്ന വിമാനത്തിന്‍റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറുടെ (എടിസി) നിർദേശങ്ങൾ പാലിച്ചില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) ജൂൺ രണ്ടിന് പാകിസ്ഥാൻ ഇന്‍റര്‍നാഷണല്‍ എയർലൈൻസിന് അയച്ച കത്തിൽ പറയുന്നു. പാകിസ്ഥാൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കത്താണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. മെയ് 22ന് മൂന്ന് കുട്ടികളടക്കം 98പേർ കൊല്ലപ്പെട്ട അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഇതിനകം രൂപീകരിച്ച അന്വേഷണ ബോർഡിന് ഇത്തരം വിവരങ്ങൾ നൽകണമെന്നും നിർദേശമുണ്ട് എന്ന് പാകിസ്ഥാന്‍ പത്രം റിപ്പോർട്ട് ചെയ്തു.

കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ലാഹോറിൽ നിന്നുള്ള പികെ-8303 വിമാനം മാലിറിലെ മോഡൽ കോളനിക്കടുത്തുള്ള ജിന്ന ഗാർഡൻ പ്രദേശത്ത് തകർന്നു വീഴുകയായിരുന്നു. സംഭവത്തിൽ വിമാനം തകര്‍ന്ന് വീണ പ്രദേശത്തുണ്ടായിരുന്ന 11പേർക്ക് പരിക്കേറ്റു. അപകടത്തിൽ 13 വയസുള്ള ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം മരിച്ചതോടെ മരണ സംഖ്യ 98 ആയി. സി‌എ‌എ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം തേടിയതായി വ്യോമയാന മന്ത്രി ഗുലാം സർവർ ഖാൻ വ്യാഴാഴ്ച ലാഹോറിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് അന്തിമമായിട്ടില്ലാത്തിടത്തോളം സംശയാസ്‌പദമായ ഉദ്യോഗസ്ഥൻ പരസ്യമായി അപകടത്തെപ്പറ്റി സംസാരിക്കാൻ പാടില്ല എന്നും ഉദ്യോഗസ്ഥർക്കോ സിഎഎക്കോ പറയാനുള്ളത് എന്തായാലും സംഭവം അന്വേഷിക്കുന്ന നാലംഗ അന്വേഷണ ബോർഡിനോട് പറയണം എന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ പലതും ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

അതേസമയം പാക്കിസ്ഥാൻ സന്ദർശിച്ച ഫ്രഞ്ച് ടീമിനൊപ്പം കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും ഉണ്ടെന്നും രണ്ട് റെക്കോർഡറുകളിൽ നിന്നുള്ള ഡാറ്റ വിജയകരമായി ഡൗൺലോഡ് ചെയ്തതായും മന്ത്രി പറഞ്ഞു. അപകടത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് ജൂൺ 22ന് സർക്കാർ പരസ്യമാക്കും. വിമാനാപകടത്തെക്കുറിച്ച് ദേശീയ അസംബ്ലിയുടെ വരാനിരിക്കുന്ന സെഷനിലും ചർച്ചചെയ്യും. അന്വേഷണം ന്യായവും സുതാര്യവുമാണെന്ന് എല്ലാവർക്കും ഉറപ്പുനൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷം ചിത്രാൽ ക്രാഷ്, ഗിൽഗിറ്റ് ക്രാഷ് ലാൻഡിംഗ്, ഇസ്ലാമാബാദിലെ എയർ ബ്ലൂ, ഭോജ എയർ വിമാനങ്ങളുടെ തകർച്ച എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details