ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം നീക്കം ചെയ്തത് 909 പോസ്റ്റുകള്‍. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍, ഷെയര്‍ചാറ്റ്, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളില്‍ നിന്നാണ് പോസ്റ്റുകള്‍ നീക്കം ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ ധിരേന്ദ്ര ഓജ പറഞ്ഞു. ഫേസ്ബുക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് നീക്കം ചെയ്യപ്പെട്ടത്.
സമൂഹമാധ്യമങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തത് 909 പോസ്റ്റുകള്‍
ഫേസ്ബുക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് നീക്കം ചെയ്യപ്പെട്ടത്
file
ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്ത 650 പോസ്റ്റുകളില്‍ 482 എണ്ണവും നിശ്ശബ്ദ പ്രചാരണസമയത്ത് പോസ്റ്റ് ചെയ്തവയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് 647 പെയ്ഡ് ന്യൂസ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.