ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും അഭിനന്ദിച്ചു. ഫോണിലൂടെയാണ് ഇമ്രാന്‍ ഖാന്‍ മോദിയെ അഭിനന്ദനം അറിയിച്ചത്. ഇമ്രാന്‍റെ അഭിനന്ദനത്തിന് മോദി നന്ദി അറിയിച്ചതായി വിദേശകാര്യ വകുപ്പ് അറിയിച്ചു. ഇരുരാജ്യങ്ങളിലെ ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ടുചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസവും ട്വിറ്ററിലൂടെ മോദിക്കും ബിജെപിക്കും ഇമ്രാന്‍ ഖാന്‍ അഭിനന്ദനം അറിയിച്ചിരുന്നു.
മോദിയെ അഭിനന്ദിച്ച് മതിവരാതെ ഇമ്രാന്‍ ഖാന്‍ - ഇമ്രാന്‍ ഖാന്‍
ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്‍
പുതിയ ഇന്ത്യൻ സർക്കാരുമായി ചർച്ചകൾ നടത്താൻ പാകിസ്ഥാൻ തയ്യാറാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി അതിർത്തി തർക്കം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയെന്നും എന്നാൽ ഇന്ത്യ ഇതെല്ലാം നിരസിച്ചതായും പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്‍മൂദ് ഖുറേഷി പറഞ്ഞു.