ഭുവനേശ്വർ : ഒഡിഷയിൽ കൊവിസ് കേസുകൾ ഉയരുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 129 കേസുകളാണ് ഒഡിഷയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഒഡിഷയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 1948 ആയി.
ഒഡിഷയിൽ കൊവിഡ് കേസുകൾ ഉയരുന്നു - Odisha
ഒഡിഷയിൽ കൊവിസ് കേസുകൾ ഉയരുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 129 കേസുകളാണ് ഒഡിഷയിൽ റിപ്പോർട്ട് ചെയ്തത്.
ഒഡീഷയിൽ കൊവിഡ് കേസുകൾ ഉയരുന്നു
ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ 119 എണ്ണവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവർക്കാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തി തുടങ്ങിയതോടെ ഒഡിഷയിൽ കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. സംസ്ഥാനത്തെ 19 ജില്ലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, 1050 ഓളം പേർക്ക് അസുഖം ഭേദമായതായും ഒന്നര ലക്ഷം പേർക്ക് ഇതുവരെ ടെസ്റ്റ് നടത്തിയതായും ഒഡിഷ ആരോഗ്യ വകുപ്പ് അറിയിച്ചു.