പാരിസ്: ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ വൻതീപിടിത്തം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പള്ളിയുടെ മേൽക്കൂരയിൽ നിന്നാണ് തീ ഉയരുന്നത്. 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കത്തീഡ്രലിന്‍റെ മുകളിലുള്ള ഗോപുര ശിഖരം തീപ്പിടത്തില്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫ്രാൻസിലെ നോത്രദാം കത്തീഡ്രലിൽ വൻതീപിടിത്തം - നോത്രദാം
കത്തീഡ്രലിന്‍റെ മുകളിലുള്ള ഗോപുര ശിഖരം തീപ്പിടത്തില്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
![ഫ്രാൻസിലെ നോത്രദാം കത്തീഡ്രലിൽ വൻതീപിടിത്തം](https://etvbharatimages.akamaized.net/etvbharat/images/768-512-3013916-thumbnail-3x2-paris.jpeg)
നോത്രദാം
തീപിടിത്തത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷന്‍ പരിപാടി മാറ്റിവച്ചു. സംഭവത്തെ തുടർന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പൊലീസും അഗ്നിരക്ഷാ സേനയും തടഞ്ഞിരിക്കുകയാണ്.