പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും നാല് സെക്രട്ടറിമാരും ശനിയാഴ്ച കൊവിഡ് പരിശോധനക്ക് വിധേയരായി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബിജെപി നേതാവ് അവദേശ് നാരായണ്‍ സിങ് പങ്കെടുത്ത പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ജൂലൈ ഒന്നിന് ബിഹാർ നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നു. പരിപാടിയിൽ നിതീഷ് കുമാറിനൊപ്പം അവദേശ് നാരായണ്‍ സിങും പങ്കെടുത്തിരുന്നു.
ബിഹാര്‍ മുഖ്യമന്ത്രിക്ക് കൊവിഡ് പരിശോധന - nitish kumar news
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബിജെപി നേതാവ് അവദേശ് നാരായണ്‍ സിങ് പങ്കെടുത്ത പരിപാടിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്തിരുന്നു
nitish kumar
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ബിഹാറിൽ 10954 കൊവിഡ് കേസുകളും 80 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.