കൊച്ചി: നിപ രോഗബാധയുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളജിൽ സജ്ജീകരിച്ചിരിക്കുന്ന 30 പേരെ ഉൾക്കൊള്ളാവുന്ന പുതിയ ഐസൊലേഷൻ വാർഡിൽ ഇന്ന് രാവിലെ ട്രയൽ റൺ നടത്തും. ട്രയൽ റണ്ണിൽ രോഗിയായി എത്തുന്നത് ആരോഗ്യരംഗത്തെ വിദഗ്ധർ തന്നെയായിരിക്കും. നിപ രോഗബാധിതരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്ന വിവിധ ഘട്ടങ്ങൾ ട്രയൽ റണ്ണിൽ സൂക്ഷ്മമായി വിശകലനം ചെയ്തു പിഴവുകൾ ഉണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കും. നിപ രോഗ ബാധയുമായി ബന്ധപ്പെട്ടുള്ള വിവിധ പരിശീലന പരിപാടികൾ വെള്ളിയാഴ്ചയോടെ പൂർത്തിയാകും. ബുധനാഴ്ച്ച ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തും.
നിപ ബോധവൽക്കരണത്തിനായുളള ട്രയൽ റൺ ഇന്ന് മുതൽ - നിപ ബോധവൽക്കരണത്തിനായുളള
നിപാ രോഗബാധിതരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്ന വിവിധ ഘട്ടങ്ങൾ ട്രയൽ റണ്ണിൽ സൂക്ഷ്മമായി വിശകലനം ചെയ്തു. പിഴവുകൾ ഉണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കും
വിദ്യാലയങ്ങളിലെ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കും. മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക കൗൺസിലിംഗ് നൽകും. രോഗ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് പ്രത്യേക സോഫ്റ്റ്‌വെയർ അവതരിപ്പിച്ചു. രോഗികളുടെ വിവരങ്ങൾ ക്രോഡീകരിച്ച് നിലവിലെ വിവരങ്ങളും അവരുമായുള്ള ബന്ധപ്പെടലും കാര്യക്ഷമമായി നടത്താൻ പുതിയ സോഫ്റ്റ് വെയറിലൂടെ സാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.